മുഖ്യമന്ത്രിക്കെതിരെ വധഭീഷണി നടത്തിയ കാസര്‍കോട് സ്വദേശിക്കെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയയാള്‍ക്കെതിരെ കേസ് . കാസര്‍കോട് ചീമേനി തിമിരി വലിയപൊയില്‍ ഉമ്മണത്തെ കെ.സി. രഞ്ജിത്തിനെതിരെയാണു ചീമേനി പൊലീസ് കേസെടുത്തത്.ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ടിന്റെ പരാതിയിലാണ് കേസ്.

മുഖ്യമന്ത്രിയെ കൊലപ്പെടുത്തിയിട്ടാണെങ്കിലും വിശ്വാസം കാത്തുസൂക്ഷിക്കുമെന്നായിരുന്നു ഇയാള്‍ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *