പട്ടേല്‍ പ്രതിമയുടെ ഉദ്ഘാടനത്തെ ട്രോളി എം.എം.മണി

തിരുവനന്തപുരം: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചതിനു പിന്നാലെ ചടങ്ങിനെ ട്രോളി വൈദ്യുതി മന്ത്രി എം.എം.മണി. പട്ടേല്‍ പ്രതിമ സമര്‍പ്പിക്കപ്പെടുന്ന ഇന്ന് തന്നെയാണ് കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ഫ്ലാറ്റ് സമുച്ചയങ്ങളുടെ സമര്‍പ്പണവും എന്നതിനെ മുന്‍നിര്‍ത്തിയാണ് മണിയുടെ പരിഹാസം.

ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം എന്ന പരിഹാസ വാക്കുകളോടെയാണ് മന്ത്രിയുടെ പോസ്റ്റ്. പട്ടേല്‍ പ്രതിമയുടെയും ഫ്ലാറ്റ് സമുച്ചയത്തിന്‍റെയും ചിത്രങ്ങളും മന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രി പോസ്റ്റിട്ടതിനു പിന്നാലെ ഇടത് അനുകൂല നവമാധ്യമ ഗ്രൂപ്പുകളിലെല്ലാം ഇത് അതിവേഗം ഷെയര്‍ ചെയ്യപ്പെട്ടു. മന്ത്രിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് കമന്‍റ് ചെയ്യുന്നത്. അധിഷേപകരമായ കമന്‍റുകളും കുറവല്ല.

 

Leave a Reply

Your email address will not be published. Required fields are marked *