ളാഹയില്‍ അയ്യപ്പ ഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; മകന്റെ പരാതി പുറത്ത്

പത്തനംതിട്ട: ളാഹയില്‍ അയ്യപ്പ ഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മകന്റെ പരാതി പുറത്ത്. പിതാവ് മലയ്ക്കു പോയത് ഒക്ടോബര്‍ 18നാണെന്നും ഒക്ടോബര്‍ 19ന് അമ്മയെ ഫോണില്‍ വിളിച്ചിരുന്നെന്നും മകന്‍ പരാതിയില്‍ പറയുന്നു.

പിതാവിനെ കാണാതായതിനു ശേഷം പമ്ബയിലും സമീപ പ്രദേശങ്ങളിലും അന്വേഷിച്ചിരുന്നെന്നും മകന്‍ പറയുന്നു. ഇത് സംബന്ധിച്ച്‌ പന്തളം പൊലീസിലാണ് മകന്‍ പരാതി നല്‍കിയത്.

അതേസമയം, ശബരിമല ,സത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സമരക്കാരുമായി നിലയ്ക്കലില്‍ പൊലീസ് ബലപ്രയോഗം ഉണ്ടാകുന്നത് 16നും 17നുമാണ്.

Leave a Reply

Your email address will not be published. Required fields are marked *