ശബരിമലയില്‍ യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കുമെന്ന് പൊലീസ്

പത്തനംതിട്ട: ശബരിമലയില്‍ യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കുമെന്ന് പത്തനംതിട്ട എസ്പി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ അടുത്ത ദിവസം മുതല്‍ അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. സുരക്ഷയൊരുക്കാന്‍ പൊലീസ് സേന സജ്ജമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

അതേസമയം ശബരിമല ദര്‍ശനത്തിന് പോയ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ പത്തനംതിട്ടയില്‍ ഇന്ന് സംഘപരിവാര്‍ ഹര്‍ത്താല്‍ നടത്തുകയാണ്. നിലക്കലിലെ പൊലീസ് സംഘര്‍ഷത്തിലാണ് ഇയാളെ കാണാതായതെന്നാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ആരോപിക്കുന്നത്. ആരോപണം പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്.

പിതാവ് മലയ്ക്കു പോയത് ഒക്ടോബര്‍ 18നാണെന്നും ഒക്ടോബര്‍ 19ന് അമ്മയെ ഫോണില്‍ വിളിച്ചിരുന്നെന്നും മകന്റെ പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍, നിലയ്ക്കലില്‍ പൊലീസ് ബലപ്രയോഗം ഉണ്ടാകുന്നത് 16നും 17നുമാണ്.

Leave a Reply

Your email address will not be published. Required fields are marked *