ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുപാടുമായി ബന്ധപ്പെട്ട് നിഷ്പക്ഷ അന്വേഷണം നടന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷപ്പെടില്ലെന്നാവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തനമൊന്നുമില്ലാതെ കിടന്നിരുന്ന ഒരു കമ്ബനി റാഫാല്‍ വിമാനക്കരാറിനു പിന്നാലെ 284 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് രാഹുല്‍ വീണ്ടും മോദിക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്.
“ദി വയറാ’ണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. എന്നാല്‍ “വയറി’ന്റെ റിപ്പോര്ട്ടിന്മേല് കൂടുതല്‍ പ്രതികരിക്കാന്‍ രാഹുല്‍ തയാറായില്ല. ഡസ്സോള്‍ട്ടിന്റെ ഓഫ്സെറ്റ് കരാറിനു ശേഷമാണ് ഈ മാറ്റം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റഫാല്‍ കരാറിന്റെ ഭാഗമായുള്ള അനുബന്ധ കരാറിലെ വ്യവസ്ഥകളനുസരിച്ച് 40 ലക്ഷം യൂറോയാണ് ഈ കമ്ബനിയിലേക്ക് എത്തിച്ചേര്‍ന്നതെന്നും കമ്ബനിയുടെ 35% ഓഹരികളുടെ വിലയായാണ് ഇത്രയും തുക എത്തിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്.
