സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വിജയം

മാഡ്രിഡ്: റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് ഫുട്ബോളില്‍ വിജയിച്ചു. കളിതീരാന്‍ ഏഴ് മിനിറ്റുള്ളപ്പോഴായിരുന്നു റയലിന്‍റെ രണ്ട് ഗോളും. ഇതോടെ, താല്‍ക്കാലിക കോച്ച്‌ സാന്‍റിയാഗോ സൊളാരിയുടെ കീഴില്‍ ആദ്യ ലീഗ് മത്സരത്തിനിറങ്ങിയ റയല്‍ എതിരില്ലാത്ത രണ്ട് ഗോളിന് റയല്‍ വയ്യാഡോളിഡിനെ തോല്‍പിക്കുകയായിരുന്നു.

സ്പാനിഷ് ലീഗില്‍ ആറ് മത്സരത്തിനിടെ റയലിന്‍റെ ആദ്യ ജയമാണിത്. എണ്‍പത്തിമൂന്നാം മിനിറ്റില്‍ കൗമാരതാരം വിനീഷ്യസ് ജൂനിയറിന്‍റെ ഷോട്ട് കികെ ഒലിവാസിന്‍റെ കാലില്‍ തട്ടി സെല്‍ഫ് ഗോളാവുകയായിരുന്നു. കളിതീരാന്‍ രണ്ടു മിനിറ്റുള്ളപ്പോള്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് റയലിന്‍റെ രണ്ടാം ഗോള്‍ നേടി.

11 കളിയില്‍ 17 പോയിന്‍റുമായി ലീഗില്‍ ആറാം സ്ഥാനത്താണിപ്പോള്‍ റയല്‍ മാഡ്രിഡ്.

Leave a Reply

Your email address will not be published. Required fields are marked *