ശബരിമല: പോലീസ് വലയത്തില്‍ ദര്‍ശനം നടത്തേണ്ടി വരുന്നത് ദുഃഖകരമെന്ന് പന്തളം കൊട്ടാരം

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച നട തുറക്കാനിരിക്കേ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പന്തളം കൊട്ടാരം. പോലീസ് വലയത്തില്‍ ശബരിമല ദര്‍ശനം നടത്തേണ്ടി വരുന്നത് ദുഃഖകരമാണെന്ന് കൊട്ടാരം നിര്‍വാഹക സംഘം വ്യക്തമാക്കി.

പോലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കുമെന്നും കോടതി വിധിക്കെതിരെ കൊട്ടാരത്തിന്‍റെ നേതൃത്വത്തില്‍ നാളെ വൈകിട്ട് പ്രാര്‍ത്ഥനാ യജ്ഞം നടത്തുമെന്നും പ്രതിനിധികള്‍ പറഞ്ഞു. സ്ത്രീ പ്രവേശനം ഉണ്ടായാല്‍ നട അടക്കണോ എന്ന കാര്യം തന്ത്രി തീരുമാനിക്കട്ടെ എന്നും അവര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *