സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു

കൊച്ചി:  സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ ഇടിവ്. പെട്രോളിനു 21 പൈസയും ഡീസലിന് 18 പൈസയുമാണ് കുറഞ്ഞത്. ഈ മാസം പെട്രോളിന് 67 പൈസയും ഡീസലിന് 34 പൈസയും കുറഞ്ഞു.

കൊച്ചിയില്‍ പെട്രോളിന് 80.73 രൂപയും ഡീസലിന് 77.15 രൂപയുമാണ്. തിരുവനന്തപുരത്ത് 82.16 രൂപയും, 78.64 രൂപയും കോഴിക്കോട് 81.08 രൂപയും 77.51 രൂപയുമാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വിലകള്‍.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില തുടര്‍ച്ചയായ ഇടിയുന്നതാണ് സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇടിവുണ്ടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *