കല്പറ്റ: സമൂഹ മാധ്യമങ്ങളിലെ ‘മരണ’ ഗ്രൂപ്പുകള്‍ യുവാക്കളുടെ ജീവന് എടുക്കുന്നുവെന്ന സംശയം ബലപ്പെടുന്നു. ഉറ്റസുഹൃത്തുക്കളായ കൗമാരക്കാര്‍ അടുത്തടുത്ത ദിനങ്ങളില്‍ ജിവനൊടുക്കിയതിന് പിന്നില്‍ സമൂഹമാധ്യമങ്ങളിലെ ‘മരണ’ ഗ്രൂപ്പുകളാണെന്നാണ് പോലീസ് നിഗമനം.
മരണപ്പെട്ട മൂന്നുപേരുടേയും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് ഇത്തരമൊരു സംശയം ബലപ്പെട്ടത്. ജീവിതത്തിന്റെ നിരര്‍ഥകത വിവരിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകളും പേജുകളും ഈ മരിച്ച മൂന്നുപേരും സ്ഥിരമായി പിന്തുടരുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
