തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി മന്ത്രി ഇ.പി.ജയരാജന്‍. ജലീലിനെ വ്യക്തിഹത്യ നടത്താന്‍ ഉന്നംവച്ചുള്ളതാണ് ആരോപണമെന്ന് ജയരാജന്‍ പറഞ്ഞു. നിയമനത്തില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നു പറഞ്ഞ ജയരാജന്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമാനുസൃതമാണെന്നും കൂട്ടിച്ചേര്‍ത്തു.
