കു​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു വ​ര​ണം: വി.​എ​സ്

തി​രു​വ​ന​ന്ത​പു​രം: ഇ​ല​ക്‌ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​വും സം​ഘ​ടി​ത​വു​മാ​യി വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​തും മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്തു​ന്ന​തു​മാ​യ കു​പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് വി​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍. ശി​വ​ദാ​സ​ന്‍ എ​ന്ന​യാ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​താ​യി വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. ഹൈ​ക്കോ​ട​തി പോ​ലും ഇ​ത്ത​രം വ​സ്തു​താ​വി​രു​ദ്ധ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​തി​ക​രി​ച്ചു.

പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടോ പോ​ലീ​സ് അ​ന്വേ​ഷ​ണ​മോ ഒ​ന്നും വേ​ണ്ട, ക​ഥ ത​ങ്ങ​ള്‍ മെ​ന​ഞ്ഞു​കൊ​ള്ളാം എ​ന്ന മ​ട്ടി​ല്‍ സം​ഘ​പ​രി​വാ​ര്‍ നു​ണ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത് നി​ഷ്ക​ള​ങ്ക​ത​കൊ​ണ്ടോ, ഭ​ക്തി​കൊ​ണ്ടോ അ​ല്ല. അ​ഭി​ഭാ​ഷ​ക​ന്‍​കൂ​ടി ആ​യ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഇ​തേ ക​ഥ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ല്‍​നി​ന്നും, ഈ ​നു​ണ​ക്ക​ഥ​യു​ടെ പേ​രി​ല്‍ ഹ​ര്‍​ത്താ​ല്‍ ന​ട​ത്താ​ന്‍ ആ​ഹ്വാ​നം ചെ​യ്ത​തി​ല്‍​നി​ന്നും ഇ​തി​നു പി​ന്നി​ല്‍ ബോ​ധ​പൂ​ര്‍​വ​മാ​യ ക​ലാ​പ​ശ്ര​മ​മു​ണ്ട് എ​ന്ന​ത് വ്യ​ക്ത​മാ​ണെ​ന്നു വി.​എ​സ്. പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *