ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയ ട്രഷറി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മലപ്പുറം : ചങ്ങരംകുളം , പൊന്നാനി സബ് ട്രഷറികളിലെ സാമ്ബത്തിക തട്ടിപ്പില്‍ ട്രഷറി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ചങ്ങരംകുളം ട്രഷറി ജൂനിയര്‍ അക്കൗണ്ടന്റ് കെ. സന്തോഷാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഇയാള്‍ മാറ്റുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ തട്ടിപ്പിന്റെ സൂത്രധാരനും എന്‍ജിഒ യൂണിയന്‍ നേതാവുമായ സന്തോഷ് ഒളിവില്‍ പോകുകയായിരുന്നു. സംഭവത്തില്‍ സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ദുരിതാശ്വാസ നിധിയിലേക്കുളള പണം തട്ടിയെടുത്ത കേസില്‍ കെ. സന്തോഷിനൊപ്പം സബ് ട്രഷറി ഓഫീസര്‍ സന്ധ്യ.പി നായരും അക്കൗണ്ടന്റ് മന്‍സൂറലിയും പ്രതിപ്പട്ടികയിലുണ്ട്. എന്നാല്‍ ഇരുവര്‍ക്കും അശ്രദ്ധമൂലമുണ്ടായ ഔദ്യോഗിക വീഴ്ചയാണന്നും സാമ്ബത്തിക തട്ടിപ്പില്‍ പങ്കില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്ത വരുമെന്നും പൊലീസ് സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *