അതിനുള്ള ശേഷി അവര്‍ക്കില്ല, അതു വൈകാതെ മനസിലാവുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള ശേഷി ഇല്ലെന്ന് ഏതാനും ദിവസം കൊണ്ടു തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം അവര്‍ക്കു പറ്റിയ സ്ഥലമല്ലെന്നു തിരിച്ചറിയുന്ന ദിനങ്ങളാണ് വരികയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയെ കലാപ ഭൂമിയാക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. അതിപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടുവരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആക്രമണം നടത്തിയത് ഇവരാണ്. ഇവരുടെ ശ്രമം വിജയിക്കാന്‍ പോവുന്നില്ല. കേരളത്തിനു പുറത്ത് ഇവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കലാപം നടത്തിയിട്ടുണ്ടാവാം. കേരളം അതിനു പറ്റിയ സ്ഥലമല്ലെന്ന് അവര്‍ തിരിച്ചറിയും. അതിനുള്ള ശേഷി അവര്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്രമസമാധാനം പാലിക്കുകയാണ് പൊലീസിന്റെ ചുമതല. അതിനാണ് പൊലീസിനെ ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ശാന്തമായിരിക്കേണ്ട സ്ഥലമാണ്. ആ ശാന്തിക്കു വിഘ്‌നമുണ്ടാവുമ്ബോഴേ പൊലീസ് ഇടപെടൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *