ഉ​ര്‍​ജി​ത് പ​ട്ടേ​ല്‍ ന​വം​ബ​ര്‍ 19ന് ​രാ​ജി​വ​ച്ചേ​ക്കും

ന്യൂ​ഡ​ല്‍​ഹി: റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ഉ​ര്‍​ജി​ത് പ​ട്ടേ​ല്‍ ന​വം​ബ​ര്‍ 19ന് ​രാ​ജി​വ​ച്ചേ​ക്കും. അ​ടു​ത്ത ബോ​ര്‍​ഡ് മീ​റ്റിം​ഗി​നു​ശേ​ഷം അ​ദ്ദേ​ഹം രാ​ജി​സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് മ​ണി​ലൈ​ഫ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ആ​ര്‍​ബി​ഐ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്കം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാജിയെന്നാണ് മ​ണി​ലൈ​ഫി​ന്‍റെ റി​പ്പോ​ര്‍​ട്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തിഛാ​യ​ മോശമാകാതെയി​രി​ക്കാനാണെന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.

ദീര്‍ഘനാളായി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​ലും സ്വ​യം​ഭ​ര​ണ​ത്തി​ലും കൈ​ക​ട​ത്താ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​താ​യി ബാ​ങ്ക് ഡെ​പ്യൂ​ട്ടി ഗ​വ​ര്‍​ണ​ര്‍ വി​ര​ല്‍ വി. ​ആ​ചാ​ര്യ ആ​രോ​പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ബാ​ങ്കിം​ഗ് മേ​ഖ​ല​യു​ടെ റെ​ഗു​ലേ​റ്റ​ര്‍ എ​ന്ന നി​ല​യി​ല്‍ റി​സ​ര്‍​വ് ബാ​ങ്ക് വ​ലി​യ വീ​ഴ​ച വ​രു​ത്തി​യെ​ന്ന് ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​യും വി​മ​ര്‍​ശി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *