സ്വാ​ത​ന്ത്ര്യ​സ​മ​രം എ​ന്നു കേ​ള്‍​ക്കു​ന്ന​തേ ആ​ര്‍​എ​സ്‌എ​സി​ന് അ​ല​ര്‍​ജി: പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​സ​മ​രം എ​ന്നു കേ​ള്‍​ക്കു​ന്ന​ത് ആ​ര്‍​എ​സ്‌എ​സി​ന് അ​ല​ര്‍​ജി​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​ഘ​പ​രി​വാ​ര്‍ ഗ്രൂ​പ്പു​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്നു തി​രൂ​ര്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍​നി​ന്നു വാ​ഗ​ണ്‍ ട്രാ​ജ​ഡി ചി​ത്രീ​ക​രി​ക്കു​ന്ന ചു​മ​ര്‍ ചി​ത്രം നീ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ര്‍​ശ​നം. സം​ഘ​പ​രി​വാ​റി​ന്‍റെ താ​ല്‍​പ​ര്യ​ത്തി​നു വ​ഴ​ങ്ങി റെ​യി​ല്‍​വേ വാ​ഗ​ണ്‍ ട്രാ​ജ​ഡി ചി​ത്രം മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച​തു ദേ​ശ​വി​രു​ദ്ധ ന​ട​പ​ടി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

കേ​ന്ദ്ര​ത്തി​ലെ​യും സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഭ​ര​ണാ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്‌ ഇ​ന്ത്യ​യു​ടെ ച​രി​ത്രം വി​കൃ​ത​മാ​യി മാ​റ്റി​യെ​ഴു​താ​ന്‍ ആ​ര്‍​എ​സ്‌എ​സ് ശ്ര​മി​ക്കു​ന്നു. സ്വാ​ത​ന്ത്ര്യ​സ​മ​രം എ​ന്നു കേ​ള്‍​ക്കു​ന്ന​തു ത​ന്നെ ഇ​ക്കൂ​ട്ട​ര്‍​ക്ക് അ​ല​ര്‍​ജി​യാ​ണ്. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ല്‍ ആ​ര്‍​എ​സ്‌എ​സി​ന് ഒ​രു പ​ങ്കു​മി​ല്ലെ​ന്ന​തു ച​രി​ത്ര സ​ത്യ​മാ​ണ്. സ​ന്ദ​ര്‍​ഭം കി​ട്ടി​യ​പ്പോ​ഴെ​ല്ലാം ബ്രി​ട്ടീ​ഷു​കാ​ര്‍​ക്കു വേ​ണ്ടി വി​ടു​വേ​ല ചെ​യ്ത പാ​ര​ന്പ​ര്യ​മാ​ണ് ഇ​ക്കൂ​ട്ട​ര്‍​ക്കു​ള്ള​ത്. ഇ​ത്ത​രം ആ​ളു​ക​ള്‍ ദേ​ശീ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര​ച​രി​ത്ര​ത്തി​ലെ സു​വ​ര്‍​ണ ഏ​ടു​ക​ള്‍ ഓ​ര്‍​ക്കാ​ന്‍ ത​ന്നെ ഭ​യ​പ്പെ​ടു​ന്ന​തി​ല്‍ അ​ത്ഭു​ത​മി​ല്ല. എ​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വെ പോ​ലു​ള​ള ഒ​രു പൊ​തു​സ്ഥാ​പ​നം സം​ഘ​പ​രി​വാ​റി​ന്‍റെ താ​ല്‍​പ​ര്യ​ത്തി​നു വ​ഴ​ങ്ങി വാ​ഗ​ണ്‍ ട്രാ​ജ​ഡി ചി​ത്രം മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച​തു ദേ​ശ​വി​രു​ദ്ധ ന​ട​പ​ടി​യാ​യി​ട്ടേ കാ​ണാ​ന്‍ ക​ഴി​യൂ- പി​ണ​റാ​യി പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ സ​മ​ര​ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന ഏ​ടാ​യ വാ​ഗ​ണ്‍ ട്രാ​ജ​ഡി ചി​ത്രീ​ക​രി​ക്കു​ന്ന ചു​മ​ര്‍ ചി​ത്രം തി​രൂ​ര്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍​നി​ന്നു നീ​ക്കി​യ ന​ട​പ​ടി അ​ത്യ​ന്തം ഹീ​ന​മാ​ണെ​ന്നും സ്വാ​ത​ന്ത്ര്യ​സ​മ​ര​ച​രി​ത്ര​ത്തെ അ​വ​ഹേ​ളി​ക്ക​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്നു റെ​യി​ല്‍​വെ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *