1.19 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയും സ്ത്രീയും കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂര്‍: 1.19 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയെയും വയനാട് സ്വദേശിനിയായ സ്ത്രീയെയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐ സംഘം പിടികൂടി. കാസര്‍കോട് ബന്താഡ് സ്വദേശി അഷ്‌റഫ് (49), വയനാട് ബത്തേരി സ്വദേശിനി സുഹറ (59) എന്നിവരാണ് പിടിയിലായത്.

പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയതായിരുന്നു ഇരുവരും. മിശ്രിതരൂപത്തിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച 86 ലക്ഷം രൂപയുടെ 2.709 കിലോഗ്രാം സ്വര്‍ണമാണ് സുഹറയില്‍ നിന്നും പിടിച്ചെടുത്തത്. അഞ്ച് സ്വര്‍ണക്കട്ടികള്‍ സോക്‌സിനുള്ളിലും അരക്കെട്ടിലുമായി ഒളിപ്പിച്ച നിലയില്‍ അഷ്‌റഫിനെയും പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *