ല​യ​ണ്‍ എ​യ​ര്‍ വി​മാ​ന​ദു​ര​ന്തം: തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ച​താ​യി ഇ​ന്തോ​നേ​ഷ്യ

ജ​ക്കാ​ര്‍​ത്ത: ജാ​വാ​ക്ക​ട​ലി​ല്‍ ത​ക​ര്‍​ന്നു വീ​ണ ല​യ​ണ്‍ എ​യ​ര്‍ യാത്രാ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​ന്തോ​നേ​ഷ്യ അ​വ​സാ​നി​പ്പി​ച്ചു. ഇതുവരെയും ആരെയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ചത്. എ​ന്നാ​ല്‍ വി​മാ​ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ബ്ലാ​ക് ബോ​ക്‌​സ്, കോ​ക്പി​റ്റ് വോ​യി​സ് റി​ക്കാ​ര്‍​ഡ​ര്‍ എ​ന്നി​വ​യ്ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രും.

ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ല്ലാ​വ​രെ​യും തൃ​പ്തി​പ്പെ​ടു​ത്താ​നാ​യി​ല്ലെ​ന്ന​റി​യാം, എ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ളോ​ടും പ്ര​ത്യേ​കി​ച്ച്‌ ഇ​ര​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടും ഞ​ങ്ങ​ള്‍ ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യും ര​ക്ഷാ​ദൗ​ത്യ മേ​ധാ​വി മു​ഹ​മ്മ​ദ് സ​യു​ഗി പ​റ​ഞ്ഞു. ത​ക​ര്‍​ന്നു​വീ​ണ യാ​ത്രാ വി​മാ​ന​ത്തി​ന്‍റെ ഒ​രു ബ്ലാ​ക്ബോ​ക്സ് നേരത്തേ ക​ണ്ടെ​ത്തിയിരുന്നു.

കഴിഞ്ഞ മാസം 29ന് ല​യ​ണ്‍ എ​യ​ര്‍​വേ​സി​ന്‍റെ ര​ണ്ടു​മാ​സം മാ​ത്രം പ​ഴ​ക്ക​മു​ള്ള ബോ​യിം​ഗ്737 മാ​ക്സ്8 വി​മാ​ന​മാ​ണ് ത​ക​ര്‍​ന്ന​ത്. 189 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ബോ​യിം​ഗ് ക​ന്പ​നി​യു​ടെ ഏ​റ്റ​വും പു​തി​യ മോ​ഡ​ല്‍ വി​മാ​ന​മാ​യി​രു​ന്നി​ത്. ജ​ക്കാ​ര്‍​ത്ത​യി​ല്‍​നി​ന്ന് പം​ഗ്പാ​ല്‍​പി​നാം​ഗ് ന​ഗ​ര​ത്തി​ലേ​ക്കു തി​രി​ച്ച വി​മാ​നം 12 മി​നി​ട്ടി​ന​കം ക​ട​ലി​ല്‍​പ​തി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *