ന്യൂഡല്‍ഹി: ബിജെപി വിരുദ്ധര്‍ കൈകോര്‍ക്കുന്നു. ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ക്കായി നവംബര്‍ 22ന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് യോഗം വിളിച്ചിരിക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് യോഗം. ഇതിനു മുന്നോടിയായി പ്രതിപക്ഷത്ത് ഐക്യം ഉറപ്പിക്കുകയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ടുമായി അമരാവതിയില്‍ കൂടികാഴ്ച നടത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. ചന്ദ്രബാബു നായിഡു അടുത്തിടെ പ്രധാന പ്രാദേശീക നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
