സനല്‍ കുമാര്‍ വധകേസില്‍ പ്രതിയായ ഡിവൈഎസ്പിയെ ഉടന്‍ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : ഒരു ദിവസം വൈകിയാണെങ്കിലും സനല്‍ കുമാര്‍ വധകേസില്‍ പ്രതിയായ ഡിവൈഎസ്പിയെ പിടികൂടും എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി . കൊലയാളി കൊലയാളി തന്നെയാണ് അത് എത്ര ഉന്നതരയായലും എന്നും മന്ത്രി വ്യക്തമാക്കി .

സംഭവം നടന്ന് ആറുദിവസമായിട്ടും ഡിവൈഎസ്പിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല .ബിഐ കേസ് അന്വേഷണം നടത്തണം എന്ന് സനല്‍ കുമാറിന്റെ കുടുംബം ആവശ്യപ്പെട്ടു കൊണ്ട് നാളെ ഹൈ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്യും .ഡിവൈഎസ്പിയെ സംരക്ഷിക്കുന്നത് സിപിഎം ജില്ലാ നേതൃത്വമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു .

Leave a Reply

Your email address will not be published. Required fields are marked *