ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണം; പരിക്കേറ്റ സൈനികന്‍ മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡിലെ കന്‍കേര്‍ ജില്ലയില്‍ ഞായറാഴ്ച രാവിലെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ പരിക്കേറ്റ സൈനികന്‍ മരിച്ചു. ബിഎസ്‌എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മഹീന്ദര്‍ സിംഗാണ് മരിച്ചത്. സ്‌ഫോടനത്തില്‍ മഹീന്ദറിനു പരിക്കേറ്റിരുന്നു.

പ്രദേശത്ത് ആറ് ഐഇഡി സ്‌ഫോടനങ്ങളാണ് ഉണ്ടായത്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ മഹീന്ദറിനെ റായ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം, ഞായറാഴ്ച രാവിലെ ഛത്തീസ്ഗഡിലെ ബിജാപൂരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചിരുന്നു. 16 ദിവസത്തിനിടെ മാവോയിസ്റ്റുകള്‍ നടത്തുന്ന വലിയ നാലാമത്തെ ആക്രമണമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *