അഭിമന്യുവിനായി നാടൊന്നാകെയെത്തി; കൗസല്യയുടെ വിവാഹം ആഘോഷമായി

അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം വട്ടവടയില്‍ നടന്നു.ഊര്‍ക്കാട് കുര്യാക്കോസ് ഏലിയാസ് മെമോറിയല്‍ ഹൈസ്‌കൂളില്‍ പകല്‍ 11.30നാണ് വിവാഹം നടന്നത്. അഭിമന്യുവിന്റെ സ്വപ്നമായിരുന്ന സഹോദരിയുടെ വിവാഹം പാര്‍ടിയുടെയും പ്രദേശവാസികളുടെയുമെല്ലാം പിന്തുണയിലും നേതൃത്വത്തിലുമാണ് ആഘോഷത്തോടെ നടന്നത്.

സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വരനായ മധുസൂദനന് വധുവിനെ അണിയിക്കുന്നതിനുള്ള താലി എടുത്തു നല്‍കി. മന്ത്രി എംഎം മണി, സിപിഐ എം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍, ഗോപി കോട്ടുമുറിക്കല്‍ തുടങ്ങി വിവിധ സംസ്ഥാന ജില്ലാ നേതാക്കള്‍ ചടങ്ങില്‍ പങ്കുകൊണ്ടു.

അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഐ എം നേതൃത്വത്തില്‍ കൊട്ടക്കൊമ്ബൂരില്‍ പണി കഴിപ്പിക്കുന്ന വീടിന്റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *