നാലുവോട്ടുകള്‍ക്ക്‌ വേണ്ടി പറഞ്ഞതെല്ലാം വിഴുങ്ങാന്‍ ബുദ്ധിമുട്ടുള്ളവരല്ല സംഘപരിവാറും കോണ്‍ഗ്രസും: കോടിയേരി

ലിംഗസമത്വം സാമൂഹ്യനീതി തുടങ്ങിയ കാര്യങ്ങളില്‍ സിപിഐ എമ്മിന്‌ പ്രഖ്യാപിത നിലപാടുകളുണ്ടെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒരുവോട്ടും കിട്ടിയില്ലെങ്കിലും ആ നിലപാടുമായി തന്നെ സിപിഐ എം മുന്നോട്ടുപോകും. നിലപാടിലുകളിലെ സ്ഥിരത, ആര്‍ എസ് എസ് – ബി ജെ പി സംഘപരിവാരങ്ങള്‍ക്കും കോണ്‍ഗ്രസിനും ഒരിക്കലും അവകാശപ്പെടാന്‍ സാധിക്കുകയില്ല. അവര്‍ നാല് വോട്ടുകള്‍ക്ക് വേണ്ടി അതുവരെ പറഞ്ഞതെല്ലാം ലജ്ജയില്ലാതെ വിഴുങ്ങുന്നതില്‍ ബുദ്ധിമുട്ടുള്ളവരല്ലെന്നും കോടിയേരി പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ 

നിലപാടിലുകളിലെ സ്ഥിരത, ആര്‍ എസ് എസ് – ബി ജെ പി സംഘപരിവാരങ്ങള്‍ക്കും കോണ്‍ഗ്രസിനും ഒരിക്കലും അവകാശപ്പെടാന്‍ സാധിക്കുകയില്ല. അവര്‍ നാല് വോട്ടുകള്‍ക്ക് വേണ്ടി അതുവരെ പറഞ്ഞതെല്ലാം ലജ്ജയില്ലാതെ വിഴുങ്ങുന്നതില്‍ ബുദ്ധിമുട്ടുള്ളവരല്ല.

ലിംഗസമത്വം സാമൂഹ്യനീതി തുടങ്ങിയ കാര്യങ്ങളില്‍ സിപിഐ എമ്മിന്‌ പ്രഖ്യാപിത നിലപാടുകളുണ്ട്. സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒരുവോട്ടും കിട്ടിയില്ലെങ്കിലും ആ നിലപാടുമായി തന്നെ സിപിഐ എം മുന്നോട്ടുപോകും. ഭാവി കേരളം അത് അംഗീകരിക്കുകയും ചെയ്യും.

സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണം എന്ന നിലപാടാണ് സിപിഐ എമ്മിന് നേരത്തെ മുതല്‍ ഉണ്ടായിരുന്നത്. ആര്‍ എസ് എസ് – ബി ജെ പി സംഘപരിവാരവും കോണ്‍ഗ്രസും പല സന്ദര്‍ഭങ്ങളിലും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ സ്വാഗതം ചെയ്തെങ്കിലും ഇപ്പോള്‍ സ്ത്രീവിരുദ്ധ സമരവുമായി കുളംകലക്കുകയാണ്.

ഭരണഘടന അനുശാസിക്കുന്ന മൗലികമായ തത്വങ്ങളാണ് ശബരിമല സ്ത്രീ പ്രവേശന വിധിയിലൂടെ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഉയര്‍ത്തിപ്പിടിച്ചത്. നേരത്തെ മുംബൈ ഹൈക്കോടതി, മഹാരാഷ്ട്രയിലെ ശിംഘ്നാപ്പൂര്‍ ശനിക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തിനുള്ള വിധി പുറപ്പെടുവിച്ചതും ഭരണഘടനയിലെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു.

ശനീശ്വരക്ഷേത്രത്തില്‍ ഇന്ന് സ്ത്രീകള്‍ ആരാധന നടത്തുമ്ബോള്‍ ആര്‍ എസ് എസ് – ബി ജെ പി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് അസ്വസ്ഥതയില്ല. കോണ്‍ഗ്രസും മഹാരാഷ്ട്രയില്‍ അവിടെ നടന്ന നവോത്ഥാന പോരാട്ടങ്ങളെ പിന്‍പറ്റി നില്‍ക്കുകയാണ്.

കേരളത്തില്‍ പ്രതിലോമകരമായ രാഷ്ട്രീയവുമായി കോണ്‍ഗ്രസും ആര്‍ എസ് എസ് – ബി ജെ പി സംഘപരിവാരവും പരസ്പരം മത്സരിക്കുമ്ബോള്‍, പൊതുസമൂഹം അവരെ നന്നായി വിലയിരുത്തുന്നുണ്ട്. സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനുള്ള ആര്‍ജ്ജവമില്ലാത്ത സംഘടനകളെന്ന് ഇക്കൂട്ടര്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *