ഛത്തീസ്ഗഡ് ഏറ്റുമുട്ടല്‍: അഞ്ച് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

റാ​യ്പൂ​ര്‍: നി​യ​മ​സ​ഭാ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഛത്തീ​സ്ഗ​ഡി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സൈ​ന്യം അ​ഞ്ച് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പൂ​രി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

സു​ര​ക്ഷാ സേ​ന​യ്ക്കു​നേ​രെ മാ​വോ​യി​സ്റ്റു​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച​യും ബി​ജാ​പൂ​രി​ല്‍ സു​ര​ക്ഷ​സേ​ന​യ്ക്കു നേ​രെ മാ​വോ​യി​സ്റ്റു​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്നു സേ​ന ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു മാ​വോ​യി​സ്റ്റി​നെ വ​ധി​ച്ചി​രു​ന്നു.

ക​ന​ത്ത സു​ര​ക്ഷ​യി​ല്‍ 18 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *