സര്‍വകക്ഷിയോഗം പ്രഹസനമെന്ന് ചെന്നിത്തല; യുഡിഎഫ് യോഗം ബഹിഷ്കരിച്ചു

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതീകളെ പ്രവേശിപ്പിക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു. സര്‍ക്കാരിന് പിടിവാശിയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പി​ന്നീ​ട് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ള്‍ കേ​ട്ട​ശേ​ഷ​വും മു​ഖ്യ​മ​ന്ത്രി നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ന്നു​വെ​ന്നും ഇ​ത് ഭ​ക്ത​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ല്‍ സ​മാ​ധാ​നം നി​ല​നി​ര്‍​ത്താ​ന്‍ ര​ണ്ട് നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് യു​ഡി​എ​ഫ് മു​ന്നോ​ട്ട് വ​ച്ച​ത്. സു​പ്രീം​കോ​ട​തി വി​ധി​യി​ല്‍ സാ​വ​കാ​ശം തേ​ട​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ പു​ന​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന ജ​നു​വ​രി 22വ​രെ വി​ധി ന​ട​പ്പാ​ക്ക​രു​തെ​ന്നും യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​തി​ന് ത​യാ​റാ​യി​ല്ല. സ​ര്‍​വ​ക​ക്ഷി​യോ​ഗം കൊ​ണ്ട് യാ​തൊ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ല്ലെ​ന്നും അ​തു​കൊ​ണ്ട് യു​ഡി​എ​ഫ് യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു​വെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *