ന്യൂഡല്‍ഹി : റഫേല്‍ ഇടപാട് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അഴിമതി തെളിഞ്ഞിരിക്കുകയാണ്, പൊതുപണം ഉപയോഗിച്ചുള്ള ഇടപാടിന് മറുപടി പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും യെച്ചൂരി പറഞ്ഞു. നോട്ട് നിരോധനം പാര്‍ലമെന്റിന്റെ സംയുക്തസമിതി അന്വേഷിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
