തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ സുരക്ഷ കാര്യങ്ങളില്‍ ഇതുവരെ തീരുമാനങ്ങള്‍ ഒന്നുംതന്നെ എടുത്തിട്ടില്ലക്ക് എന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു . കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു മാത്രമേ തീരുമാനം എടുക്കുകയുള്ളു എന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി .

ശബരിമലയിലേക്ക് മാത്രമല്ല, കൊച്ചിയിലെ ഹോട്ടലിലേക്ക് പോലും തൃപ്തി ദേശായിയെ പോകാന്‍ അനുവദിക്കില്ല എന്നും പ്രതിഷേധക്കാര്‍ അറിയിച്ചു . പുലര്‍ച്ചെ 4.45 ഓടെ എത്തിയ തൃപ്തി ദേശായിയും സംഘവും ഇപ്പോഴും വിമാനത്താവളത്തില്‍ തന്നെ നില്‍ക്കുകയാണ് .അതേസമയം എന്തു വന്നാലും ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങുകയുള്ളു എന്ന് തൃപ്തി ദേശായി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *