സന്നിധാനത്ത് ദര്‍ശനം കഴിഞ്ഞ് തങ്ങാന്‍ അനുവദിക്കില്ലെന്ന് പോലീസ്

സന്നിധാനം: ശബരിമല ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തരെ ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കരുതെന്ന് പോലീസിന് കര്‍ശന നിര്‍ദ്ദേശം. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ സന്നിധാനത്ത് സംഘം ചേരുന്നത് സുരക്ഷ പ്രശ്നമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് പോലീസിന്‍റെ നടപടി. ഇതിനായി സന്നിധാനത്ത് ദര്‍ശനത്തിന് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങുന്നത് വരെ ക്യൂ വിട്ട് പുറത്തുവരാന്‍ കഴിയാത്ത രീതിയിലുള്ള സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

ദര്‍ശനം കഴിഞ്ഞ് സന്നിധാനത്ത് ആരെയും വിരിവയ്ക്കാന്‍ അനുവദിക്കരുതെന്നാണ് പോലീസിന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സന്നിധാനത്തും പരിസരത്തുമുള്ള ദേവസ്വം ബോര്‍ഡിന്‍റെ വാടക മുറികള്‍ ഭക്തര്‍ക്ക് നല്‍കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ പരിഗണിച്ച്‌ ദേവസ്വം ബോര്‍ഡ് പോലീസിന്‍റെ ആവശ്യം അംഗീകരിച്ചേക്കും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് സന്നിധാനത്ത് ആളു കൂടുന്നത് തടയാനുള്ള മുന്നൊരുക്കങ്ങളാണ് പോലീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *