ഐസ്വാള്‍: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. മിസോറാമിന്റെ വികസനത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ല നയിക്കുന്ന കോണ്‍ഗ്രസ് പരാജയമായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി മിസോറാമില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തി മനസിലാകും. മോദി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ മിസോറാമിനായി പ്രത്യേക പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
