കോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങിയ ഉടന്‍ കെ പി ശശികല ഉദ്ഘാടനം ചെയ്തത് യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭ തീര്‍ഥാടകര്‍ക്കായി ഒരുക്കിയ ഇടത്താവളം. നഗരസഭയുടെ ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ള ഈ ഇടത്താവളത്തിന് നഗരസഭ വഴി സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കിയിട്ടുള്ളതാണ്. ശനിയാഴ്ച വൈകിട്ട് തിരുവല്ല സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് മുമ്ബാകെ പോലീസ് ഹാജരാക്കിയ ശശികലയ്ക്ക് ജാമ്യം നല്‍കിയിരുന്നു.
പിന്നീട് ഇവര്‍ നേരെ പോയത് ശബരിമല ഇടത്താവളത്തിലേക്കായിരുന്നു. തുകലശ്ശേരി ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ഉദ്ഘാടനം ചെയ്യാനിരുന്ന ഇടത്താവളമാണ് കെ പി ശശികലയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചത്. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയായ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരി, നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
