സര്‍ക്കാരിന് മുന്നില്‍ മുട്ടു മടക്കില്ലെന്ന് പി.എസ് ശ്രീധരന്‍പിള്ള

കോട്ടയം:ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ എടുത്തത് കള്ളക്കേസെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. പ്രതിഷേധം സമാധാനപരമാണ്. അതിനോടൊപ്പം നിയമ പോരാട്ടം തുടരും. പോലീസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാന്‍ നിയമ സഹായം തേടും. സര്‍ക്കാരിന് മുന്നില്‍ മുട്ടു മടക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കും.

തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കുകയാണ്. മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമരം നടത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *