ശബരിമലയില്‍ ചിലര്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു; തുറന്നടിച്ച്‌ മുഖ്യമന്ത്രി

കേരളത്തെ ഇരുണ്ട കാലക്കേയ്ക്ക് കൊണ്ടു പോകാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.

ആചാരങ്ങള്‍ മാറിയാല്‍ എന്തോ സംഭവിക്കുമെന്നാണ് ചിലര്‍ കരുതുന്നതെന്നും സര്‍ക്കാര്‍ എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും സര്‍ക്കാറിന് ഒരു ആശയക്കുഴപ്പവും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ടിരുന്നെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് മനപ്പൂര്‍വ്വമാണെന്നും അറസ്റ്റിലായവരുടെ സ്ഥാനമാനങ്ങള്‍ പുറത്തു വരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ശബരിമലയില്‍ ഞായറാഴ്ച രാത്രി നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

കൂടാതെ, തിങ്കളാഴ്ച പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്ത 15 പേര്‍ ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് ശബരിമലയില്‍ പ്രതിഷേധം സംഘടിപ്പിച്ചവരാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ മണിയാര്‍ ക്യാമ്ബില്‍ പ്രത്യേകം ചോദ്യം ചെയ്യുകയാണ്.

സന്നിധാനത്തെ സംഭവം ആസൂത്രിത നീക്കമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നിരവധി പേരെ രാത്രി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന കുറ്റത്തിനായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *