രാഷ്ട്രീയ സമരമാണെങ്കില്‍ ശബരിമല വിട്ട് സെക്രട്ടറിയേറ്റിന്‍റെ മുന്നിലേക്ക് വരൂ: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല പിടിച്ചെടുക്കാനുള്ള പദ്ധതിയുമായാണ് സംഘപരിവാര്‍ നീങ്ങുന്നതെന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആചാര സംരക്ഷണം പ്രഘോഷിച്ചവര്‍ തന്നെ പതിനെട്ടാം പടിയുടെ ആചാരം ലംഘിച്ചു.

ഹരിവരാസനം പാടി നടയടച്ച ശേഷവും സന്നിധാനത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു. സാധാരണ ഭക്തര്‍ ഇരുമുടിക്കെട്ടിനെ ആദരവോടെയല്ലേ കാണുന്നത്. എന്നാല്‍ ഒരു നേതാവ് അത് വലിച്ചെറിഞ്ഞത് എല്ലാവരും കണ്ടതല്ലേ? മുഖ്യമന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *