പുറത്തുകേള്‍ക്കുന്നത്ര പ്രശ്‌നങ്ങള്‍ ശബരിമലയില്‍ ഇല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പത്തനംതിട്ട: ശബരിമലയില്‍ പുറത്തുകേള്‍ക്കുന്നത്രയും പ്രശ്‌നങ്ങള്‍ ഇല്ലെന്നു മനുഷ്യാവകാശ കമ്മീഷന്‍. പമ്ബയില്‍ പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍ തീര്‍ഥാടകരെല്ലാം സംതൃപ്തരാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

അതേസമയം, ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും പ്രതിഷേധങ്ങളും ശക്തമായ സാഹചര്യത്തില്‍ മുംബൈയില്‍ നിന്നെത്തിയ 110 അംഗ തീര്‍ത്ഥാടക സംഘം ദര്‍ശനം നടത്താതെ മടങ്ങിയിരുന്നു. 12 കുട്ടികളും 13 മാളികപ്പുറവും ഉള്‍പ്പെടെയുള്ളവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.

കൂടാതെ, ശബരിമല ദര്‍ശനത്തിനായി എത്തിയ വിജയവാഡ സ്വദേശികളായ യുവതിയും ഭര്‍ത്താവും എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചിരുന്നു. പ്രതിഷേധം ഉണ്ടാകുമെന്ന് ബസിലെ യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു പിന്മാറിയത്. യുവതിയും ഭര്‍ത്താവും ചെങ്ങന്നൂരിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *