കരിപ്പൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി വനിതാ കോണ്‍സ്റ്റബിളിന്റെ പരാതി. കോഴിക്കോട് വിമാനത്താവളത്തിലെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥനാണ് വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
സിഐഎസ്‌എഫ് എഎസ്‌ഐ ഗൗരവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി കരിപ്പൂര്‍ പൊലീസ് അറിയിച്ചു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം കബളിപ്പിച്ചു എന്നാണു കേസ്.
