സര്‍വകലാശാലകളില്‍ അടുത്ത വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷാ കലണ്ടര്‍: കെ.ടി.ജലീല്‍

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം മുതല്‍ സര്‍വകലാശാലകളില്‍ ഏകീകൃത പരീക്ഷാ കലണ്ടര്‍ കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി.ജലീല്‍. സര്‍വകലാശാലകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കാന്‍ ധാരണയായെന്നും സ്വാശ്രയ സ്ഥാപനങ്ങളെ സര്‍വകലാശാലാ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരാന്‍ നടപടി ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു.

ഒഴിഞ്ഞ് കിടക്കുന്ന വൈസ് ചാന്‍സലര്‍ പദവികള്‍ ഉടന്‍ നികത്തും. വിസി നിയമനത്തിന് യോഗ്യത മാത്രമാകും മാനദണ്ഡം. വൈസ് ചാന്‍സലര്‍ പോലുള്ള പ്രധാനപദവികളില്‍ രാഷ്ട്രീയനിയമനങ്ങള്‍ ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *