കൊച്ചി : നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലെ സ്റ്റേ നീട്ടണമെന്ന കെ എം ഷാജിയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല. സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്ത സാഹചര്യത്തില്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തുടര്‍ ഉത്തരവ് ആവശ്യമില്ലെന്നും വ്യക്തമാക്കി.
നിലവില്‍ കെ എം ഷാജിയെ അയോഗ്യനാക്കിയ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ സുപ്രീം കോടതി ഉപാധികള്‍ അനുവദിക്കും വരെ അദ്ദേഹത്തിന് നിയമസഭയില്‍ പ്രവേശിക്കാനാവില്ല.
