തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി എം എം മണി. കേരളത്തില്‍ കലാപത്തിന് തിരികൊളുത്താന്‍ അമിത് ഷാ നേരിട്ടെത്തുമെന്നാണ് പറയപ്പെടുന്നത്. ഇത് ഗുജറാത്തും അയോദ്ധ്യയുമൊന്നുമല്ല കേരളമാണെന്ന് മണി പ്രതികരിച്ചു.
ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അമിത് ഷാ പറഞ്ഞു നടക്കുന്നു. അദ്ദേഹത്തിന്റെ അനുയായികളായ സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി, ശശികല തുടങ്ങിയവര്‍ ശബരിമല കേന്ദ്രീകരിച്ച് ആക്രമണങ്ങളും ആചാര ലംഘനങ്ങളും തുടര്‍ച്ചയായി നടത്തുന്നു.പോലീസ് ഇതിനെയൊക്കെ സംയമനത്തോടെ നേരിടുന്നു.
ബി.ജെ.പി. പ്രസിഡന്റ് ശ്രീധരന്‍ പിള്ളയാകട്ടെ ശബരിമലയില്‍ സ്ത്രീ പ്രവേശനമല്ല വിഷയം, സി.പി.എമ്മിനെ തറപറ്റിക്കുക എന്നതാണ് ഞങ്ങളുടെ അജണ്ട എന്ന് പറയുന്നു. കലാപം നടത്താന്‍ ഇത് ഗുജറാത്തും അയോദ്ധ്യയുമൊന്നുമല്ല കേരളമാണെന്ന് അദ്ദേഹം പറഞ്ഞു.
