തിരുവനന്തപുരം: ശബരിമലയില്‍ നടവരവ് കുറഞ്ഞത് സര്‍ക്കാരിനെ ബാധിക്കില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്.
എന്നാല്‍ ദേവസ്വം ബോര്‍ഡിലെ ശമ്ബളം, പെന്ഷന് എന്നിവയെ ബാധിക്കുമെന്നും വരും ദിവസങ്ങളില്‍ നടവരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും കടകംപള്ളി വ്യക്തമാക്കി.
അതേസമയം, ശബരിമല സന്നിധാനത്തെ അന്നദാന ചുമതല സ്വകാര്യഗ്രൂപ്പിനെ ഏല്‍പ്പിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഹൈദരാബാദിലുള്ള അഖില ഭാരതീയ അയ്യപ്പ സമാജത്തിനാണ് ദേവസ്വം ബോര്‍ഡ് ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍ ഭക്ഷണമുണ്ടാക്കുന്ന ചുമതല മാത്രമാണ് നല്‍കിയതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
2013 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ദേവസ്വം ബോര്‍ഡിന് മാത്രമേ സന്നിധാനത്ത് അന്നദാന വിതരണം നടത്താന്‍ അനുമതിയുള്ളൂ. സ്വകാര്യഗ്രൂപ്പുകളെ ഉള്‍പ്പെടുത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശവും കോടതിവിധിയിലുണ്ട്.
