വലിയ വിമാനങ്ങളുടെ സർവീസ് പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് ചെയ്യും

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുനരാരംഭിക്കുന്ന വലിയ വിമാനങ്ങളുടെ സർവീസ് പി കെ കുഞ്ഞാലിക്കുട്ടി എം പി ഫ്ലാഗ് ഓഫ് ചെയ്യും.  ഡിസംബർ അഞ്ചിനാണ് ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്കും തിരിച്ചുമുള്ള സർവീസുകൾ സൗദി എയർലൈൻസ് പുനരാരംഭിക്കുന്നത്.  വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 29ന് വിമാനത്താവള ഉപദേശക സമിതി ചേരുമെന്ന് എം പി അറിയിച്ചു.
വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ ഉദ്ഘാടനവും, മറ്റ് അനുബന്ധ വികസന കാര്യങ്ങളും ഉപദേശക സമിതി ചർച്ച ചെയ്യുമെന്ന് കു‍ഞ്ഞാലിക്കുട്ടി പറഞ്ഞു.  പുതിയ ടെർമിനലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിൻഹയുമായി ബന്ധപ്പെട്ടിരുനെന്നും, അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചതായും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *