ഹാദിയയ്ക്കും ഷെഫിനും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

കൊല്ലം: ഹാദിയയ്ക്കും ഷെഫിനും ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ നിന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഹാദിയയുടെ പിതാവ് അശോകന്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയ – ഷെഫിന്‍ വിവാഹം റദ്ദാക്കിയിരുന്നു. വിവാഹം ഹൈക്കോടതി റദ്ദാക്കിയത് സംസ്ഥാനത്തും ദേശീയതലത്തിലും വിവാദങ്ങള്‍ക്കും പ്രതിഷേധത്തിനും കാരണമായിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ഷെഫിന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഹാദിയ കേസ് എന്‍.ഐ.എ അവസാനിപ്പിച്ചിരുന്നു. ഷെഫിന്‍ – ഹാദിയ വിവാഹത്തില്‍ ലൗജിഹാദ് ഇല്ലെന്നും ഇതു സംബന്ധിച്ച്‌ ഇനി കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും എന്‍.ഐ.എ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *