16 കാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ 19 കാരനെതിരെ കേസ്

രാജപുരം:  16 കാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ 19 കാരനെതിരെ പോലീസ് കേസെടുത്തു. ആരാധനാലയത്തില്‍ നിന്നും കൂട്ടികൊണ്ടുപോയ പതിനാറുകാരിയെ തൊട്ടടുത്ത പറമ്ബില്‍ വെച്ച്‌ മാനഭംഗപ്പെടുത്തുകയായിരുന്നു. രാജപുരം പോലീസാണ് കേസെടുത്തത്.

പാണത്തൂരിനടുത്തുള്ള പത്തൊമ്ബതുകാരനെതിരെയാണ് പോലീസ് പോക്‌സോ കുറ്റം ചുമത്തി കേസെടുത്തത്. രണ്ട് ദിവസം മുമ്ബ് ആരാധനാലയത്തിലെത്തിയ പതിനാറുകാരിയെ പത്തൊമ്ബതുകാരന്‍ പ്രലോഭിപ്പിച്ച്‌ ആളില്ലാത്ത സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി ശരീരത്തില്‍ കയറിപ്പിടിച്ചുവെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *