പ്രകൃതി വിരുദ്ധ പീഡനം ഓട്ടോ ഡ്രൈവര്‍ മഞ്ചേരി പോലീസിന്റെ പിടിയില്‍. മഞ്ചേരി ടൗണില്‍ നിന്നും ഓട്ടോ ട്രിപ്പ് വിളിച്ച് വീട്ടിലേക്ക് പോകുകയായിരുന്ന സ്കൂള്‍ വിദ്യര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശി ശിഹാബുദ്ധീനാണ് മഞ്ചേരി പോലീസിന്റെ പിടിയിലായത്.
ഓട്ടോയില്‍ കയറി ഒരു കിലോമീറ്റര്‍ ദൂരം പോയതിന് ശേഷം കണ്സ്ട്ര ക്ഷന്‍ ജോലി നടക്കുന്ന ആളൊഴിഞ്ഞ കെട്ടിടത്തിനടുത്ത് ഓട്ടോ പാര്‍ക്ക് ചെയ്ത് കുട്ടിയേ ബ്ലെയ്ഡ് കാണിച്ച് ഭീഷണിപെടുത്തിയ ശേഷം ഓട്ടോയുടെ രണ്ട് കര്‍ട്ടണുകളും ഇട്ടാണ് പ്രതി കുട്ടിയേ പീഡിപ്പിച്ചത്.
ശേഷം കുട്ടിയേ വീട്ടില്‍ കൊണ്ടാക്കിയ പ്രതി വീട്ടുകാരോട് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തു. സംഭവത്തിന്ന് ശേഷം മുങ്ങിയ പ്രതിയെ മഞ്ചേരി സി ഐ ഷൈജു വിന്റെ നേത്രത്തത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്.
പ്രതിയെ കോടതി റിമാന്റ് ചെയ്തു. മഞ്ചേരി എസ് ഐ ജലീല്‍ കറുത്തേടത്ത്, ഉണ്ണികൃഷ്ണന് മാരാത്ത്, ദിനേഷ്, മുഹമ്മദ് സലീം എന്നിവരാണ് പ്രതിയെ പിടികൂടിയത്
