ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ജവാനും രണ്ടു ഭീകരരും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കുല്‍ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം പരിശോധനത്തവെയാണ് വെടിവയ്പുണ്ടായത്.

സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. അഞ്ചു മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയിലും ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *