കെ.​എം.​ഷാ​ജി​യു​ടെ അ​പ്പീ​ല്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ കെ.​എം.​ഷാ​ജി എം​എ​ല്‍​എ ന​ല്‍​കി​യ അ​പ്പീ​ല്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി വി​ധി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ഷാ​ജി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ടും.

അ​ഴീ​ക്കോ​ട് എം​എ​ല്‍​എ​യാ​യ ഷാ​ജി കേ​ര​ള നി​യ​മ​സ​ഭാം​ഗ​മ​ല്ലാ​താ​യെ​ന്ന് നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി തി​ങ്ക​ളാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഷാ​ജി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഹൈ​ക്കോ​ട​തി അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി ഈ ​മാ​സം 23 വ​രെ​യാ​ണ് സ്റ്റേ ​ചെ​യ്തി​രു​ന്ന​ത്. ഹൈ​ക്കോ​ട​തി​യോ സു​പ്രീം​കോ​ട​തി​യോ സ്റ്റേ​യു​ടെ സ​മ​യ​പ​രി​ധി നീ​ട്ടാ​ത്ത​തി​നാ​ല്‍ ഷാ​ജി നി​യ​മ​സ​ഭാം​ഗ​മ​ല്ലാ​താ​യെ​ന്നു നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി പു​റ​ത്തി​റ​ക്കി​യ ബു​ള്ള​റ്റി​നി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഷാ​ജി​ക്ക് ചൊ​വ്വാ​ഴ്ച തു​ട​ങ്ങു​ന്ന നി​യ​മ​സ​ഭാ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​കി​ല്ലെ​ന്നു സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​നും പ​റ​ഞ്ഞി​രു​ന്നു. നി​ല​വി​ലെ വി​ധി​ക്കു മേ​ല്‍ മ​റ്റൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു വ​രെ അ​യോ​ഗ്യ​ത തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹ​വും വ്യ​ക്ത​മാ​ക്കി. അ​തി​നാ​ല്‍ സു​പ്രീം കോ​ട​തി വി​ധി ഷാ​ജി​യു​ടെ ഭാ​വി തീ​രു​മാ​നി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നാ​യി ഷാ​ജി വ​ര്‍​ഗീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി എം.​വി.​നി​കേ​ഷ് കു​മാ​റി​ന്‍റെ ഹ​ര്‍​ജി​യി​ലാ​ണ് ഷാ​ജി​യെ ഹൈ​ക്കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ​ത്. ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ ഷാ​ജി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ഷാ​ജി​ക്ക് നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *