തനിക്കെതിരെ ക്രിമിനല്‍ കുറ്റമില്ല, പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുമെന്ന് പി കെ ശശി

തിരുവനന്തപുരം: പാര്‍ട്ടിയുടെ ഏത് നിലപാടും ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് പികെ ശശി എംഎല്‍എ. സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കുന്നുവെന്ന് പി കെ ശശി പറഞ്ഞു. തനിക്കെതിരെയുള്ള അച്ചടക്കനടപടിയില്‍ പൂര്‍ണ്ണമായും വിധേയനാകുമെന്ന് പി.കെ.ശശി പ്രതികരിച്ചു.

തന്റെ പ്രവര്‍ത്തനത്തിലോ ശൈലിയിലോ ഏതെങ്കിലും തരത്തിലുള്ള തെറ്റ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പരിപൂര്‍ണമായി അംഗീകരിക്കുമെന്നും ഒരു കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും പി. കെ. ശശി പറഞ്ഞു. തനിക്കെതിരെ ക്രിമിനല്‍ കുറ്റമില്ലെന്നും പി കെ ശശി കൂട്ടിച്ചേര്‍ത്തു. അതേസമയം പികെ ശശി എംഎല്‍എ ഉന്നയിച്ച ഗൂഢാലോചനാപരാതിയില്‍ അന്വേഷണത്തിന് സാധ്യതയുണ്ട്. പ്രത്യേക കമ്മീഷനെ നിയോഗിക്കാനാണ് ആലോചന.

Leave a Reply

Your email address will not be published. Required fields are marked *