കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​നം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍​ക്കി​ടെ സം​സ്ഥാ​ന നി​യ​മ​സ​ഭാ സ​മ്മേ​ള​ത്തി​ന് തു​ട​ക്ക​മാ​യി. മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ​യാ​യി​രു​ന്ന പി.​ബി. അ​ബ്ദു​ള്‍ റ​സാ​ഖി​നും വയനാട് എം​പി​യാ​യി​രു​ന്ന എം.​ഐ. ഷാ​ന​വാ​സി​നും ച​ര​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ച​ശേ​ഷ​മാ​ണ് സ​ഭാ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​ത്.

അ​തേ​സ​മ​യം, ഇ​ന്നു വൈ​കു​ന്നേ​രം രാ​ജ്ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന ജെ​ഡി-​എ​സി​ന്‍റെ നി​യു​ക്ത​മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ല്‍​നി​ന്നും വി​ട്ടു നി​ല്‍​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം അ​റി​യി​ച്ചു. ശ​ബ​രി​മ​ല​യു​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​നെ​ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്ന​തി​നാ​ണ് ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കു​ന്ന​തെ​ന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *