പഴ്സില്‍ വെ​ടി​യു​ണ്ട​: കേ​ജ​രി​വാ​ളി​നെ കാ​ണാ​നെ​ത്തി​യ​യാ​ള്‍ പി​ടി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: പ​ഴ്സി​ല്‍ വെ​ടി​യു​ണ്ട​യു​മാ​യി ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ കാ​ണാ​നെ​ത്തി​യ സ​ന്ദ​ര്‍​ശ​ക​ന്‍ പി​ടി​യി​ല്‍. മു​ഹ​മ്മ​ദ് ഇ​മ്രാ​ന്‍ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വ​ഖ​ഫ് ബോ​ര്‍​ഡ് ന​ല്‍​കു​ന്ന ശ​ന്പ​ളം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് ഇ​യാ​ള്‍ കേ​ജ​രി​വാ​ളി​നെ കാ​ണാ​നെ​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ന്ന​തി​നു മു​ന്പാ​യി സു​ര​ക്ഷാ​സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇമ്രാന്‍റെ പ​ഴ്സി​ല്‍ നി​ന്നും വെ​ടി​യു​ണ്ട​ ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം, വെ​ടി​യു​ണ്ട​ സം​ഭാ​വ​ന​പ്പെ​ട്ടി​യി​ല്‍ നി​ന്നും കി​ട്ടി​യ​താ​ണെ​ന്നും ത​ന്‍റെ പ​ഴ്സി​ല്‍ ത​ല്‍​ക്കാ​ലം സൂ​ക്ഷി​ച്ചെന്നേയുള്ളെന്നും ഇ​മ്രാ​ന്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്ച കേ​ജ​രി​വാ​ളി​നു നേ​രെ മു​ള​കു​പൊ​ടി ആ​ക്ര​മ​ണം ഉ​ണ്ടാ​യാരുന്നു. ഇതിനു ശേഷം മുഖ്യമന്ത്രിയുടെ സുരക്ഷ പോലീസ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *