കൊച്ചി: ശബരിമലയില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ ഹൈക്കോടതി നേരിട്ട് കണ്ട് വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. തിരുവതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടാണ് ഇത് സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കോടതിക്ക് ഇതുവഴി നേരിട്ട് ബോധ്യപ്പെടാന്‍ കഴിയുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാമെന്നും അറിയിച്ചു.
