കോട്ടയം: നിയമസഭയില്‍ ബിജെപിയ്ക്ക് ഒപ്പമാണെന്ന് പി.സി ജോര്‍ജ്. ഒ. രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധാരണയായത് പിഎസ് ശ്രീധരന്‍പിള്ളയുമായി നടന്ന ചര്‍ച്ചയിലാണ്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയും സിപിഎമ്മും തമ്മില്‍ പിരിഞ്ഞിരുന്നു. തുടര്‍ന്ന് പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്തുകളില്‍ ബിജെപിയുമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
