കുവൈറ്റില്‍ ഗോഡൗണിലെ റാക്ക് തകര്‍ന്നുവീണു മലയാളി മരിച്ചു

കുവൈറ്റ് സിറ്റി:  ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്റ്റോര്‍ റാക്ക് തകര്‍ന്നു വീണു മലയാളി മരണപ്പെട്ടു. കുവൈറ്റിലെ സാല്‍മി ഏരിയയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ ആലപ്പുഴ തകഴി സ്വദേശി തിരുവാതിര ഭവന്‍ ജയപ്രകാശനാണു മരണപ്പെട്ടത്. 52 വയസായിരുന്നു.

ജോലിക്കിടെ ജയപ്രകാശ് നിന്ന ഭാഗത്തേക്ക് സമീപത്തെ കൂറ്റന്‍ റാക്ക് തകര്‍ന്നുവീഴുകയായിരുന്നു. സ്റ്റോറിലെ റാക്ക് തകര്‍ന്ന് വീണതിന് ശേഷം കാണാതായ ജയപ്രകാശിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയായിരുന്നു. പതിനാലു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാന്‍ അഗ്നിശമനസേന വിഭാഗത്തിന് സാധിച്ചത്.

ജയപ്രകാശിന്റെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. അര്‍ജുന്‍,ആതിര എന്നിവര്‍ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *